സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ച്ചാ​ൽ അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന യു​ഡി​എ​ഫ് തീ​രു​മാ​നം ത​ള്ളി പി.​വി അ​ൻ​വ​ർ. അ​സോ​സി​യേ​റ്റ് അം​ഗ​ത്വം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ന്ന​ണി​യി​ൽ പൂ​ർ​ണ അം​ഗ​ത്വം വേ​ണ​മെന്നും അൻവർ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കൽ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് കോൺ​ഗ്രസും. അൻവറിന്റെ ഭാവി വീണ്ടും തുലാസിൽ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
Anwar and udf

മ​ല​പ്പു​റം: നി​ല​മ്പൂർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎഫ് സ്ഥാനാർഥിയെ അം​ഗീ​ക​രി​ച്ചാ​ൽ അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന യു​ഡി​എ​ഫ് തീ​രു​മാ​നം ത​ള്ളി പി.​വി അ​ൻ​വ​ർ. യു​ഡി​എ​ഫ് നേ​തൃ​യോ​ഗം അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അൻവർ നിലപാട് വ്യക്തമാക്കിയത്. 

Advertisment

അ​സോ​സി​യേ​റ്റ് അം​ഗ​ത്വം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ന്ന​ണി​യി​ൽ പൂ​ർ​ണ അം​ഗ​ത്വം വേ​ണ​മെ​ന്നു​മാ​ണ് അൻവറിന്റെ നി​ല​പാ​ട്. എന്നാൽ ഇക്കാര്യം അം​ഗീകരിക്കാനാവില്ലെന്ന് കോൺ​ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

അ​തേ​സ​മ​യം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കാ​ൻ എ​ഐ​സി​സി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ഇ​ന്ന് ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് എ​ടു​ത്ത നി​ല​പാ​ട്. നേ​രി​ട്ട് അം​ഗ​ത്വം ഇ​പ്പോ​ൾ സാ​ധ്യ​മ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ യോ​ഗ​ത്തെ അ​റി​യി​ച്ചു.

Advertisment