/sathyam/media/media_files/2026/01/13/isha-potty-joined-in-congress-3-2026-01-13-16-52-57.jpg)
കോട്ടയം: ഐഷാ പോറ്റിയിലൂടെ മുന്നണി വിപുലീകരണത്തിന് തുടക്കമിട്ട് യുഡിഎഫ്. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുബന്ധമാണ് മൂന്ന് തവണ എംഎല്‍എയായ ഐഷ പോറ്റി അവസാനിപ്പിച്ചു കോണ്‍ഗ്രസ് പാര്‍ട്ടിയിലല്‍ എത്തിയത്.
ഇനിയും ഇടതുമുന്നണിയില്‍ അതൃപ്തരായവര്‍ യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ വൈകാതെ തന്നെ മുന്നണിയുടെ ഭാഗമാകുമെന്നു സൂചനകളാണു പുറത്തേക്കു വരുന്നത്. വിസമയങ്ങള്‍ ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് തദ്ദേശഫലം. ഇടതു ഭരണത്തോടുള്ള എതിര്‍പ്പ് ശക്തമാണ്. യുഡിഎഫ് അനുകൂല തരംഗം നിയമസഭയിലും ഉണ്ടാകുമെന്ന സൂചനയാണ് യുഡിഎഫിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചപ്പിച്ചത്.
അതേസമയം, സീറ്റ് ലക്ഷ്യമിട്ടു വരുന്നവരെ എടുക്കുമ്പോള്‍ കോണ്‍ഗ്രസും ഘടക കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അഞ്ചും പത്തും പേര്‍ ഒരു സീറ്റില്‍ കണ്ണുവെക്കുന്നവര്‍ ഉണ്ട്. അവര്‍ക്കു പരിഗണന നല്‍കാതെ പുറത്തു നിന്നു ഒരാളെ എത്തിച്ച് സീറ്റു നല്‍കുന്നതിനോട് പാര്‍ട്ടികള്‍ക്കുള്ളിലെ സ്ഥാനര്‍ഥിമോഹികള്‍ക്കു എതിർപ്പാണുളളത്.
അവസാനം പടിക്കൽ കൊണ്ട് കലം ഉടച്ചപോലെയാകുമോ എന്നാണ് ഇക്കൂട്ടരുടെ ആശങ്ക. അതേസമയം, വിജയ സാധ്യത ഉള്ളവരെ എത്തിക്കുന്നതില്‍ തെറ്റില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-joined-in-congress-2026-01-13-15-08-26.jpg)
യുഡിഎഫ് അടിത്തറ വിപുലീകരിക്കുന്നതിന് ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ കഴിവുള്ള നേതൃത്വം യുഡിഎഫിനുണ്ട്.
മുന്നണി രാഷ്ട്രീയത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിക്കഴിഞ്ഞു. അടിത്തറ വിപുലീകരിച്ചു കുറേക്കൂടി ശക്തമായ യുഡിഎഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമാണു നേതാക്കളുടെ പ്രതികരണം.
ഇടതുപക്ഷത്തെ വമ്പന്‍മാരെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുമ്പോള്‍ കരുതലോടെയാണു സിപിഎമ്മും എല്‍ഡിഎഫും പ്രതികരിക്കുന്നത്. ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ ഐഷാ പോറ്റിക്കെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ നാളുകളില്‍ പാര്‍ട്ടി ഐഷാ പോറ്റിക്കു പാര്‍ട്ടി നല്‍കിയ പദവികള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. അതേസമയം, എല്‍ഡിഎഫ് വിടാന്‍ സാധ്യതയുള്ളവരെ തടയാന്‍ സിപിഎം ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്. ചര്‍ച്ചയിലൂട അസംതൃപ്തരരെ അനുനയിപ്പിക്കാനാകുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us