തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ്-ബിജെപി സഖ്യം ഉയർത്തിക്കാട്ടാൻ സിപിഎം. ചങ്ങനാശേരിയിലെയും കുമരകത്തെയും പുല്‍പ്പള്ളിയിലെയും യുഡിഎഫ്- ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാക്കും. വിഷയത്തിൽ പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയാണെന്നും സിപിഎം

കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സംഖ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിക്കാത്തതും സിപിഎം ഉയത്തിക്കിട്ടുന്നു. നിലവില്‍ എല്‍ഡിഎഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.  

New Update
congress bjp cpm flag
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സംസ്ഥാനത്ത്‌ തദ്ദേശ സ്ഥിരംസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തെരഞ്ഞെടുപ്പിലെയും പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേയും യുഡിഎഫ്- ബിജെപി സഖ്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമായി ഉയർത്തിക്കാട്ടാൻ സിപിഎം. ചങ്ങനാശേരിയിലെയും കുമരകത്തെയും പുല്‍പ്പള്ളിയിലെയുമെല്ലാം യുഡിഎഫ്- ബിജെപി സഖ്യം യുഡിഎഫിന് തലവേദനയാകും സൃഷ്ടിക്കുക.

Advertisment

വയനാട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യം ഉണ്ടായി. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.


കോണ്‍ഗ്രസ് നേതാവ് എം.ടി കരുണാകരന്‍ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും കരുണാകരന്‍ മാധ്യമങ്ങളാ പറഞ്ഞതും യുഡിഎഫിന് തിരിച്ചടിയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. 


mt karunakaran

ചങ്ങനാശേരി നഗരസഭയില്‍ ഇന്നലെ നടന്ന സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍  ബിജെപി-യുഡിഎഫ് പരസ്യസഖ്യം പുറത്തുവന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നതിനായി യുഡിഎഫിലെ കോരള കോണ്‍ഗ്രസ് അംഗം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താണ് വിവാദമായി മാറിയത്. 

16 അംഗ യുഡിഎഫ് ഭരണ സമിതിയെ മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി യുഡിഎഫ് ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൊടുക്കുകയും ബാക്കിയുള്ളവരെ എല്ലാകമ്മറ്റികളിലും ബിജെപിയുടെ ഓരോ അംഗങ്ങളെ എടുക്കുകയും ചെയ്തുവെന്നാണ് ഇടതു പക്ഷത്തിൻ്റെ ആക്ഷേപം. 

ആരോഗ്യം–വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എൽഡിഎഫിനാണ്‌ ലഭിക്കേണ്ടത്‌. ഇതിനായുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഒൻപത്‌ അംഗങ്ങളുള്ള എൽഡിഎഫ്‌ എട്ടംഗങ്ങളുള്ള ബിജെപിയുമായാണ്‌ മത്സരിച്ചത്‌. എന്നാൽ നാലംഗങ്ങളുള്ള കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം ബിജെപിയെ പിന്തുണച്ചു.

കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സംഖ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിക്കാത്തതും സിപിഎം ഉയത്തിക്കിട്ടുന്നു. നിലവില്‍ എല്‍ഡിഎഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.  


എല്‍ഡിഎഫിലെ കെ.എസ് സലിമോനാണു അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചത്. എ.പി ഗോപിയുടെ പേര് നിര്‍ദേശിച്ചതു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ സേതുവാണ്. യുഡിഎഫിലെ സലീമ ശിവാത്മജന്‍ പിന്താങ്ങി. രണ്ടു പേര്‍ക്കും എട്ടു വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി. എ.പി ഗോപിക്കു നറുക്കു വീഴുകയായിരുന്നു. 


ks salimon ap gopi

വിപ്പ് ലംഘിച്ച മൂന്നു പഞ്ചായത്തംഗങ്ങളെയും ബിജെപി പുറത്താക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസും യുഡിഎഫ് വിഷയത്തില്‍ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. 

മുളക്കുളം പഞ്ചായത്തിൽ ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഏക ബിജെപി അംഗത്തിന്‌ യുഡിഎഫ്‌ നൽകി. 10 അംഗങ്ങളുള്ള യുഡിഎഫാണ്‌ പഞ്ചായത്ത്‌ ഭരിക്കുന്നത്‌. എൽഡിഎഫിന്‌ ഏഴ്‌ അംഗങ്ങളുണ്ട്‌. സ്ഥിരംസമിതി എൽഡിഎഫിന്‌ കിട്ടാതിരിക്കാൻ ബിജെപിക്ക്‌ യുഡിഎഫ്‌ വോട്ട്‌ ചെയ്യുകയായിരുന്നു. 


രമേശ്‌ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ ചിങ്ങോലി പഞ്ചായത്തിൽ കോൺഗ്രസ്‌ ബിജെപിയുമായി ധാരണയുണ്ടാക്കി. വികസനകാര്യ സ്ഥിരം സമിതിയിലേയ്ക്ക് മത്സരിച്ച കോൺഗ്രസ്‌ പ്രതിനിധികൾക്ക്‌ ബിജെപി അംഗങ്ങൾ വോട്ടു നൽകി. ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക്‌ മത്സരിച്ച ബിജെപി അംഗത്തിന്‌ കോൺഗ്രസിലെ ആറ്‌ അംഗങ്ങൾ വോട്ടുചെയ്തു.


താമരക്കുളം പഞ്ചായത്തിൽ വികസനകാര്യ-, ക്ഷേമകാര്യ സ്ഥിരം സമിതികളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ എസ്ഡിപിഐ അംഗം വോട്ട് ചെയ്തു. പകരം വികസനകാര്യ സ്ഥിരംസമിതിയിലേക്ക്‌ എസ്ഡിപിഐ അംഗത്തെ യുഡിഎഫ് വോട്ട് നൽകി ജയിപ്പിച്ചു.

തൃശൂരിലെ മാള, വേലൂർ, ചൊവ്വന്നൂർ പഞ്ചായത്തുകളിലെ സ്ഥിരം സമതി തെരഞ്ഞെടുപ്പിലും കോൺഗ്രസ്–ബിജെപി–എസ്ഡിപിഐ കൂട്ടുകെട്ട് ഉണ്ടായി. പാലക്കാട്ട് 4 പഞ്ചായത്തിൽ മറ്റത്തൂർ മോഡൽ ഉണ്ടായി. 

തിരുവനന്തപുരത്തെ പനവൂർ പഞ്ചായത്തിൽ ബിജെപിയുടെ വോട്ടുവാങ്ങി കോൺഗ്രസ്‌ അംഗങ്ങൾ സ്ഥിരംസമിതി അംഗങ്ങളായി. വിഷയത്തിൽ പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു.

Advertisment