യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം; മലപ്പുറം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

New Update
haseena

മ​ല​പ്പു​റം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വെ​ട്ട​ത്ത് ഹ​സീ​ന (52) മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

Advertisment

ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഹ​സീ​ന കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പാ​യി​മ്പാ​ടം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ഹ​സീ​ന മു​സ്‌​ലീം ലീ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു.

Advertisment