മലയോര മേഖലയില്‍ യു.ഡി.എഫ് അനുകൂല കാറ്റ്.. പിന്നില്‍ വന്യമൃഗശല്യം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള വിധിയെഴുത്ത്. വന്യമൃഗ ശല്യം രൂക്ഷമായ പഞ്ചായത്തുകളില്‍ യു.ഡി.എഫിനു ജയം

New Update
udf wild animals

കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇക്കുറി യു.ഡി.എഫ് തരംഗത്തിനൊപ്പമായിരുന്നു..കാരണം ഒന്നേയുള്ളൂ, തങ്ങള്‍ അനുഭവിക്കുന്ന വന്യജീവീ ദുരിതത്തിന് ഒരു പരിഹാരം. ആനയും പുലിയും കടുവയും കാട്ടുപന്നിയും കുരങ്ങനുമെല്ലാം ജന ജീവതം തടസപ്പെടുന്ന സാഹചര്യത്തില്‍ ഒരു പരിഹാരമെന്ന നിലയ്ക്കാണു ജനം യു.ഡി.ഫിനു വോട്ടു ചെയ്തത്.

Advertisment

wild annimals

കോട്ടയം, ഇടുക്കി, കോഴിക്കോട്, പാലക്കാട്,വയനാട്, ജില്ലകളല്‍ യു.ഡി.എഫിനു വന്‍ ഭൂരിപക്ഷമാണു ലഭിച്ചത്.  മലയോര മേഖലകള്‍ ഏറെയുള്ള കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ യു.ഡി.എഫ് 20 വർഷത്തിന് ശേഷം ഭൂരിപക്ഷം നേടി. ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ച് കൊല്ലണമെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി വിവാദത്തിലായ പഞ്ചായത്താണ് ചക്കിട്ടപ്പാറ. കോഴിക്കോട് 37 ഗ്രാമ പഞ്ചായത്തുകളാണ് ഇക്കുറി യു.ഡി.എഫ് പിടിച്ചത്.

UDF

കോട്ടയം ജില്ലയില്‍ വന്യമൃഗം ശല്യം രൂക്ഷമായ മുണ്ടക്കയം പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ പെരുവന്താനം, മാങ്കളും, പീരുമേട് തുടങ്ങി വന്യജീവി ശല്യം രൂക്ഷമായ പഞ്ചായത്തുകളില്‍ ഭൂരിഭാഗവും യു.ഡി.എഫ് നേടി. വന്യമൃഗ ശല്യത്തിനെതിരെ അവസാന ഘട്ടത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നെങ്കിലും ജനം ഇതിനെ വലിയ തോതില്‍ അംഗീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഭേദഗതി നടപ്പാക്കാനും സാധിക്കില്ല.

അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് വന്യജീവി ശല്യം ഇരട്ടിയായി. ദിവസേനയെന്നോണം ആന ചവിട്ടികൊല്ലുന്നതും പുലി പിടിക്കുന്നതിന്റെയെല്ലാം വാര്‍ത്തകള്‍ പുറത്തേക്കു വരുന്നു. ഇതോടൊപ്പം വനം വകുപ്പിന്റെ കാലാ കാലങ്ങളായുള്ള ജനവിരുദ്ധ നിലപാട് എല്ലാം സര്‍ക്കാരിന് എതിരായി വിധിയെഴുതാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

election

 വോട്ടുതേടി സ്ഥാനാര്‍ഥികളും സഹപ്രവര്‍ത്തകരും എത്തുമ്പോള്‍ കാട്ടാനയും കുരങ്ങുകളും കാട്ടുപന്നികളും നശിപ്പിച്ച കാര്‍ഷികവിളകള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കണ്ണീര്‍ പൊഴിക്കുകയായിരുന്നു.  പ്രശ്നം പരിഹരിക്കാന്‍ വരുന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്കും വെല്ലുവിളിയാണ്. വനമേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളിലെല്ലാം ആന, കുരങ്ങ് വിഷയം രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം കുഴപ്പിക്കുന്നുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ പറയുമ്പോഴും ഇതു ഫലപ്രദമായി നടപ്പാക്കാന്‍ പോലും ആദ്യ കാലങ്ങളില്‍ സാധിച്ചിരുന്നില്ല. 

Advertisment