/sathyam/media/media_files/2025/12/26/mani-c-kappan-pala-municipality-2025-12-26-20-42-36.jpg)
പാലാ: യു.ഡി.എഫ് പിന്തുണയോടെ പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്വതന്ത്ര മുന്നണി പ്രതിനിധി ദിയ ബിനു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിച്ചു കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം.
പാലാ നഗരസഭയില്‍ യുഡിഎഫ് ബി.ജെ.പി.ക്ക് കീഴടങ്ങിയെന്നു എല്‍.ഡി.എഫും ആരോപിച്ചതോട പാലായില്‍ പോര് കടുക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തെ പാടെ ഒഴിവാക്കി മാണി സി കാപ്പനും ജോസഫ് ഗ്രൂപ്പും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു രണ്ടുദിവസമായി നടന്നു വന്നുകൊണ്ടിരുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/26/mani-c-kappan-2025-12-26-20-44-42.jpg)
ഇതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡിസിസിയെ സമീപിക്കുകയും തങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും നേതൃത്വം പറയുന്നത് അനുസരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഒരിടത്ത് പോലും തങ്ങള്‍ യു.ഡി.എഫിനു പിന്തുണ കൊടുക്കുന്നു എന്നു ബിനു പുളിക്കകണ്ടം പറഞ്ഞിട്ടില്ല. തങ്ങള്‍ ആരുടെ കയ്യില്‍ നിന്നു പിന്തുണ സ്വീകരിക്കണമെന്ന ചര്‍ച്ച മാത്രമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
പാലാ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പ്രഫ.സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, സന്തോഷ് മണര്‍കാട്, സാബു എബ്രഹാം തുടങ്ങി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃനിരയിലെ ആരും സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായിരുന്നില്ല.
മണ്ഡലം പ്രസിഡന്റ് നഗരസഭ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സത്യപ്രതിജ്ഞ നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നില്ല. കൗണ്‍സില്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്ന യുടന്‍തന്നെ ഒരു ജോസഫ് ഗ്രൂപ്പ് നേതാവ് പുറത്തുനിന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചെങ്കിലും ഏറ്റു വിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
/filters:format(webp)/sathyam/media/media_files/2025/12/26/pala-municipality-3-2025-12-26-20-47-25.jpg)
തങ്ങള്‍ അപമാനിക്കപ്പെടുകയാണ് എന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് ഭരണം നേടിയെടുത്തു എന്ന് വീമ്പ് പറയുന്നെങ്കിലും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സ്വതന്ത്രർക്ക് ആണ്. കോണ്‍ഗ്രസിന് അർഹതപ്പെട്ടത് കിട്ടിയില്ല.
വൈസ് ചെയര്‍മാന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ചുമതലയുള്ളതുകൊണ്ട് അതു മായാ രാഹുല്‍ തന്നെ വഹിക്കും.
പിന്നീട് ആകെയുള്ളത് 3 സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മാത്രമാണ്. നഗരസഭയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ അതില്‍ രണ്ടെണ്ണമെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കാനുള്ളതാണ്. പിന്നെ കോൺഗ്രസിന് മിച്ചം ഒന്നുമില്ല.
/filters:format(webp)/sathyam/media/media_files/2025/12/26/cheirperson-pledge-2025-12-26-20-50-34.jpg)
പിന്നെ എന്തിനായിരുന്നു ഈ പ്രഹസനമെന്നും കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നു.
അതേസമസയം, പാലാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇന്നു സംഭവിച്ചത് ബിജെപിയുടെ വിജയമാണെന്നും, അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ബിജെപിക്ക് കീഴടങ്ങുന്ന കാഴ്ചയാണു കണ്ടതെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ പ്രഫ. ലോപ്പസ് മാത്യു ആരോപിച്ചു.
യഥാര്‍ഥത്തില്‍ യുഡിഎഫ് ആയി മത്സരിച്ച് വിജയിച്ച ഒരു കൗണ്‍സിലര്‍ക്കും അധികാരസ്ഥാനവും നല്‍കുകയുണ്ടായില്ല.
/filters:format(webp)/sathyam/media/media_files/2025/12/26/lopus-mathew-2-2025-12-26-20-53-14.jpg)
തെരഞ്ഞെടുപ്പ് സമയത്ത് പല വാര്‍ഡുകളിലും യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ടാണ് ഉണ്ടായത്, ബി.ജെ.പി പല വാര്‍ഡുകളില്‍ നിന്നും മാറി നിന്നു പിന്തുണ നല്‍കി.
മത്സരിച്ച വാര്‍ഡുകളില്‍ നിന്നായി ആകെ 325 വോട്ടുകള്‍ മാത്രമാണ് നേടുവാനായതും. ബാക്കി വോട്ടുകള്‍ യു.ഡി.എഫിനെ തുണച്ചു.
തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായും ബിജെപിക്ക് കീഴടങ്ങുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇടപെട്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ബാന്ധവം പാലായിലെ കോണ്‍ഗ്രസിലും അണികളിലും വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലോപ്പസ് മാത്യു പറഞ്ഞു.
രാഷ്ട്രീയ ധാര്‍മ്മികത വെടിഞ്ഞ് ഒരു വിധകൂട്ടുകെട്ടിനും എല്‍.ഡി.എഫ് തയ്യാറായിട്ടുമില്ല. പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്തിയ ആളെ ഭരണം പിടിക്കുവാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കേണ്ട ഗതികേടുകൂടി പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഉണ്ടായെന്നും ലോപ്പസ് മാത്യു പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us