/sathyam/media/media_files/2026/01/17/vp-sanu-kt-jaleel-haris-mudur-2026-01-17-15-12-43.jpg)
മലപ്പുറം: തവനൂരിൽ ഇക്കുറി വിജയം ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം യുഡിഎഫിൻ്റെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്.
അതേസമയം നിലവിലെ എംഎൽഎ കെ.ടി ജലീൽ ഇക്കുറി തവനൂരിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. തവനൂരിൽ യുവനേതാവും എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷനുമായ വി.പി സാനുവിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന.
/filters:format(webp)/sathyam/media/media_files/2026/01/17/vp-sanu-2026-01-17-15-13-57.jpg)
ജലീൽ തവനൂരിൽ നിന്ന് മാറിയാൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുണ്ട്. പെരിന്തൽമണ്ണ മുസ്ലീം ലീഗിൽ നിന്ന് പിടിച്ചെടുക്കാൻ കെ.ടി ജലീലിനെ മത്സരിപ്പിച്ചാൽ കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ.
അതേസമയം തവനൂരിൽ യുവ നേതാവിനെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. തവനൂര്‍ നിയമസഭ സീറ്റില്‍ യുവനേതാവ് എ.എം രോഹിതിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതുറും തവനൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ പരമർശത്തിലൂടെ വാർത്തകളിൽ ഇടം നേടിയ ഹാരിസ് രംഗത്തിറങ്ങിയാലും മണ്ഡലത്തിൽ മികച്ച മത്സരം കഴ്ച്ച വെയ്ക്കാമെന്നാണ് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ഇരു മുന്നണികളിലും നിലവിൽ നടക്കുന്ന ചർച്ചകൾ കണിക്കിലെടുത്താൽ തവനൂരിൽ യുവ നേതാക്കളുടെ പോരാട്ടത്തിനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us