/sathyam/media/media_files/2026/01/20/p-pradeep-ck-asha-sunny-m-kapikad-2026-01-20-16-16-16.jpg)
കോട്ടയം: തുടര്‍ച്ചയായി ഇടതുപക്ഷം ജയിക്കുന്ന വൈക്കം മണ്ഡലത്തില്‍ ദലിതു പിന്നാക്ക വോട്ടുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സണ്ണി എം കപിക്കാടിനെ രംഗത്തിറക്കാനുള്ള നീക്കം സസൂക്ഷ്മം നിരീക്ഷിച്ച് എല്‍ഡിഎഫ് ക്യാമ്പ്.
കപിക്കാട് അല്ല, ആരു വന്നാലും വൈക്കം ഇടതു കോട്ടയി തന്നെ തുടരുമെന്നു എല്‍ഡിഎഫ് പറയുന്നു. ഇക്കുറി മൂന്നാം അംഗത്തിനായി സി.കെ ആശയ എത്തുമോ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി. പ്രദീപ് എത്തുമോ എന്നതില്‍ ആകാംഷയിലാണ്.
ആശയ്ക്കു മൂന്നാമതും അവസരം നല്‍കണമെന്നും അല്ല പി. പ്രദീപിനെ മത്സരിപ്പിക്കുന്നതാകും ഉചിതമാകുമെന്നും അഭിപ്രായങ്ങളുണ്ട്.
ഇതിനിടെയാണു പ്രമുഖ ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാടിനെ വൈക്കം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്.
/filters:format(webp)/sathyam/media/media_files/2026/01/20/a-sanish-pr-sona-2026-01-20-16-21-53.jpg)
ആശയ്‌ക്കെതിരെ 2016ല്‍ മത്സരിച്ച എ. സനീഷ് കുമാറിന്റെയും 2021ല്‍ മത്സരിച്ച പി.ആര്‍ സോനയുടെ പേരും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍, പുതുമുഖങ്ങളോ സ്വതന്ത്ര സ്ഥാനാര്‍ഥികളെയോ പരിഗണിച്ചാല്‍ ഗുണകരമാകുമെന്ന നിഗമനത്തിലാണു കപിക്കാടിന്റെ പേര് ഉയര്‍ന്നു വന്നത്.
യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണു ലഭ്യമാവുന്ന വിവരം. സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നതു ദളിത് വോട്ടുകളാണ്.
/filters:format(webp)/sathyam/media/media_files/2026/01/20/sunny-m-kapikad-2026-01-20-16-23-41.jpg)
പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്തെ വോട്ടര്‍ കൂടിയാണു സണ്ണി കപിക്കാട്. സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണു ലഭിക്കുന്നതെന്നാണു ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍, ഇടതു പക്ഷ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.
എന്‍ഡിഎയില്‍ ബിഡിജെഎസില്‍ നിന്നും വൈക്ക് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നതായാണു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് ബിഡിജെഎസ്.
/filters:format(webp)/sathyam/media/media_files/2026/01/20/ck-asha-2026-01-20-16-25-21.jpg)
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി.കെ ആശയ്ക്ക് 61,997 വോട്ടുകളാണു ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എ. സനീഷ് കുമാറിന് 37,413 വോട്ടുകളാണു നേടാനായത്.
2021ല്‍ രണ്ടാം അംഗത്തില്‍ 71388 വോട്ടുകളാണ് ആശയ്ക്കു ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പി.ആര്‍ സോനക്ക് 42266 വോട്ട് നേടാനായി. 55.96 ആണ് ആശയുടെ 2021ലെ വോട്ടിങ് ശതമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us