'യുവത നയിക്കും യുഡിഎഫ് വരും'. ഇടതുമുന്നണിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാൻ യുഡിഎഫ്. 'കടക്ക് പുറത്ത് ' പ്രചാരണ വാക്യമായേക്കും. പിണറായിക്കെതിരെ പടയൊരുക്കത്തിന് കച്ചമുറുക്കി മുന്നണി. ഫെബ്രുവരി ആറ് മുതൽ ജാഥയുമായി വിഡി സതീശനും

2017 ജൂലായ് 21 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മിൽ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്താക്കിയത്. 

New Update
pinarai vijayan vd satheesan-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് യു.ഡി.എഫ്. സംസ്ഥാന സർക്കാരിനും ഇടതുമുന്നണിക്കും പുറമേ ഭരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുന്ന തരത്തിലാവും യു.ഡി.എഫിന്റെ പ്രചാരണം മുന്നോട്ട് പോകുക. 

Advertisment

ഒന്നാം പിണറായിക്കാലത്ത് മാധ്യമപ്രവർത്തകരോട് മുഖ്യമ്രന്തി പറഞ്ഞ കടക്ക് പുറത്തെന്ന വാക്ക് പ്രധാന പ്രചാരണയുധമാക്കാൻ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. 


മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കുമെതിരെ ഉയർന്നിട്ടുള്ള ഭരണവിരുദ്ധവികാരം പരാമാവധി തങ്ങൾക്ക് അനുകൂലമാക്കി എടുക്കാനുള്ള ആലോചനയിലാണ് യു.ഡി.എഫ് മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്ത് പ്രചാരണായുധം സൃഷ്ടിക്കാനുള്ള നീക്കം സജീവമാക്കുന്നത്. 


2017 ജൂലായ് 21 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മിൽ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്താക്കിയത്. 

PINARAI VIJAYAN-16

സിപിഎം- ബിജെപി-ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. ഇതേപ്പറ്റി ഇക്കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി വിശദീകരണത്തിന് മുതിരുകയും ചെയ്തിരുന്നു.

2025 ഡിസംബർ ഏഴിന് നടത്തിയ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമരപവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വിശദീകരണം നടത്തിയത്. 


''നിങ്ങൾ എവിടെയും വിളിച്ചെടത്തേ പോകാൻ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയിരിക്കേണ്ടത്. അങ്ങനെയിരുന്നാൽ നിങ്ങളൊന്ന് ദയവായി പുറത്തേക്ക് പോയിരിക്കു എന്ന് പറയുന്നതിന് പകരം നിങ്ങൾ പുറത്തു കടക്ക് എന്ന് താൻ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളൂ'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 


എന്നാൽ മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ അപമര്യാദ കലർന്ന പെരുമാറ്റം അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുമ്പ് കോൺഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാർക്കെതിരെയുള്ള പ്രചാരണം ഫലം കണ്ടിരുന്നു. അത്തരത്തിൽ പിണറായി വിജയനെയും ഒപ്പം സി.പി.എമ്മിനെയും രാഷ്ട്രീയമായി അക്രമിക്കാൻ തന്നെയാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 

vd satheesan press meet palakkad


ശബരിമല സ്വർക്കൊള്ള, പിഎംശ്രീ വിവാദം, ആന്റണി രാജുവിന്റെ അടിവസ്ത്ര മോഷണ കേസ് എന്നിവയും ഉന്നയിക്കപ്പെടും. ഫെബ്രുവരി ആറുമുതൽ പ്രതിപക്ഷനേതവ് വി.ഡി സതീശൻ നയിക്കുന്ന കേരളയാത്രയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെടും. 


സംസ്ഥാനത്ത് മൂന്നാം ശക്തിയായി ഉയർന്ന് വരുന്ന ബി.ജെ.പിക്കെതിരെ ക്യത്യമായ ലക്ഷ്യത്തോടെയുള്ള ക്യാമ്പെയിനാണ് കോൺഗ്രസ് രൂപപ്പെടുത്തിയിട്ടുള്ളത്. സ്വർണ്ണക്കൊള്ളയിൽ ബി.ജെ.പിയുടെ മൗനമടക്കം ചർച്ചയാക്കുന്ന പ്രചാരണത്തിൽ സി.പി.എം - ബി.ജെ.പി ഡീലടക്കം തുറന്ന് കാട്ടും.

Advertisment