തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം കരസ്ഥമാക്കിയതോ‌ടെ പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും.... എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും

New Update
rahul mankoottathil-10

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം കരസ്ഥമാക്കിയതോ‌ടെ പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

Advertisment

യുഡിഎഫ് വിജയത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്. 

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും.... എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും.... എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. 

15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. 

എംഎല്‍എക്ക് എതിരായ ഹൈക്കോടതി അറസ്റ്റ് തടയുകയും, രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്.

Advertisment