ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വോ​​​ട്ട് ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്ത്... യു​​​ഡി​​​എ​​​ഫി​​​ന് ലഭിച്ചത് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ  28.79 ല​​​ക്ഷം അധിക വോ​​​ട്ടു​​​ക​​​ൾ

എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഇ​​​ത്ത​​​വ​​​ണ നാ​​​മ​​​മാ​​​ത്ര വോ​​​ട്ട് വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

New Update
udf

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ക്ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വോ​​​ട്ട് ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 28.79 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ച്ചു.

Advertisment

യു​​​ഡി​​​എ​​​ഫി​​​ന് 41.20 ശ​​​ത​​​മാ​​​നം വോ​​​ട്ടു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ച​​​ത് 35.95 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളാ​​​ണ്. എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 15.05 ശ​​​ത​​​മാ​​​നം വോ​​​ട്ട് ആ​​​ണു ല​​​ഭി​​​ച്ച​​​ത്.

UDF

മു​​​നി​​​സി​​​പ്പ​​​ൽ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ആ​​​കെ 5,48,68,290 വോ​​​ട്ടു​​​ക​​​ളാ​​​ണ് പോ​​​ൾ ചെ​​​യ്ത​​​ത്.

ഇ​​​തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 2,26,04,339 വോ​​​ട്ടു​​​ക​​​ളും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 1,97,25,218 വോ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ച്ചു. എ​​​ൻ​​​ഡി​​​എ​​​യ്ക്കു ല​​​ഭി​​​ച്ച​​​ത് 82,58,873 വോ​​​ട്ടു​​​ക​​​ളാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാം കൂ​​​ടി 42,79,860 വോ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ച്ചു.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ മു​​​ത​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ വ​​​രെ എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫ് ആ​​​ണു മേ​​​ൽ​​​ക്കൈ നേ​​​ടി​​​യ​​​ത്.

 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 9.12 ശ​​​ത​​​മാ​​​നം അ​​​ധി​​​ക വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.

ഭ​​​ര​​​ണം ല​​​ഭി​​​ച്ച ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വ്യ​​​ക്ത​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം ല​​​ഭി​​​ച്ച 2020 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൊ​​​ത്തം വോ​​​ട്ടി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു യു​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 1.66 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വോ​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.

അ​​​ന്ന് 14.31 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​വി​​​ഹി​​​തം നേ​​​ടി​​​യ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഇ​​​ത്ത​​​വ​​​ണ നാ​​​മ​​​മാ​​​ത്ര വോ​​​ട്ട് വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

Advertisment