New Update
/sathyam/media/media_files/2025/12/13/vn-vasavan-3-2025-12-13-15-36-46.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
കോാട്ടയം: മന്ത്രി വി.എൻ വാസവന്റെ പഞ്ചായത്തായ പാമ്പാടി യു.ഡി.എഫ് പിടിച്ചെടുത്തു. 21 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ 16 വാര്‍ഡിലും യു.ഡി.എഫ് വിജയം നേടി.
Advertisment
നാലിടത്തേ എല്‍.ഡി.എഫിനു വിജയിക്കാന്‍ സാധിച്ചുള്ളൂ. മന്ത്രി വോട്ടു ചെയ്ത ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. യു.ഡി.എഫിലെ ഷേര്‍ലി തര്യന്‍ ഇവിടെ വിജയിച്ചത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് പാമ്പാടി പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു. ഇക്കുറി അതിനു പകരം വീട്ടുന്നതാണു യു.ഡി.എഫിന്റെ വിജയം. കഴിഞ്ഞ തവണ എല്‍.ഡി.എഫ് പിടിച്ച പുതുപ്പള്ളി പഞ്ചായത്തും യു.ഡി.എഫ് തിരിച്ചുപിടിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us