New Update
/sathyam/media/media_files/Hki6sh0263INIJjdiVRv.jpg)
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
Advertisment
2026 ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരും.
അധികാരത്തിലെത്തി ആദ്യമാസം തന്നെ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കുമെന്ന് വാക്കുനല്‍കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ നടന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.