സിദ്ദിഖ് മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തു, ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും

New Update
sidhique actor twwo

ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒളിവിൽപോയ നടൻ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് പിന്നാലെ നടന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. അല്പസമയത്തിന് മുൻപ് രണ്ട് ഫോണുകളും ഓൺ ആയെങ്കിലും സിദ്ദിഖിന്റെ നമ്പർ രണ്ടും ബിസിയാണ് .

Advertisment

സിദ്ദിഖിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അന്വേഷണ സംഘത്തലവൻ സ്പർജൻ കുമാർ. സിദ്ദിഖിനെ ഒളിവിൽ താമസിക്കാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും. തിരച്ചിൽ നടത്തുന്നത് 6 സംഘങ്ങളാണ്.

Advertisment