യുജിസി കരട് നിയമ ഭേദഗതിയിലൂടെ കേന്ദ്രം, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു.  ആശയപരമായി സര്‍വ്വകലാശാലകളെ പിന്നോട്ടടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍വകലാശാലകളുടെ മുന്നോട്ടുള്ള യാത്രയെ തുരങ്കം വെക്കുന്ന നിലപാടാണിതെന്നും മന്ത്രി ആര്‍ ബിന്ദു

യുജിസി കരട് റെഗുലേഷന്‍ സംബന്ധിച്ചുള്ള ഏകദിന സംവാദം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

New Update
r bindu minister

തിരുവനന്തപുരം: യുജിസി കരട് നിയമ ഭേദഗതിയിലൂടെ കേന്ദ്രം, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആശയപരമായി സര്‍വ്വകലാശാലകളെ പിന്നോട്ടടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സര്‍വകലാശാലകളുടെ മുന്നോട്ടുള്ള യാത്രയെ തുരങ്കം വെക്കുന്ന നിലപാടാണിതെന്നും മന്ത്രി പറഞ്ഞു. 

Advertisment

യുജിസി കരട് റെഗുലേഷന്‍ സംബന്ധിച്ചുള്ള ഏകദിന സംവാദം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 


ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലുകളാണ് സമീപകാലത്ത് കണ്ടുവരുന്നത്. മുതല്‍ മുടക്കുന്ന സംസ്ഥാന സര്‍ക്കാറിന് അയിത്തം കല്‍പ്പിക്കുന്ന കാര്യങ്ങളാണ് യുജിസി കരട് നിയമ ഭേദഗതിയിലുള്ളത്. 


മുന്നോട്ടു നടക്കേണ്ട സമൂഹത്തെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലൂടെ വാര്‍ത്തെടുക്കേണ്ടത് എന്നാല്‍ പിന്നോട്ട് സഞ്ചാരിക്കേണ്ട അവസ്ഥയാണ് ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ഇതിലൂടെ സര്‍വ്വകലാശാലകളുടെ ഗുണനിലവാരം തന്നെ ഇല്ലാതെയാകുമെന്നും മന്ത്രി പറഞ്ഞു.


എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ നീക്കം ചെയ്യുന്ന നടപടികള്‍ ഉണ്ടായി. അന്ധവിശ്വാസ ജഡിലമായ പ്രമാണങ്ങളാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.


 എസ് എല്‍ ക്യു എ സി കേരളയുടെ നേതൃത്വത്തില്‍ നടന്ന സംവാദത്തില്‍ ഡോ. ലാല്‍, ഡോ കെ എന്‍ ഗണേഷ്, പ്രൊഫ ജീജു പി അലക്‌സ്, ഡോ. വാണി കേസരി, സിന്ധിക്കറ്റ് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.