New Update
/sathyam/media/media_files/yRUZR45ZnUQzLelydRbg.jpg)
തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 20ന് തിരുവനന്തപുരത്ത് 2025 ജനുവരി 6ലെ യുജിസി കരട് റെഗുലേഷനുകള്‍ സംബന്ധിച്ച ദേശീയ കണ്‍വെന്‍ഷന്‍ ചേരും.
Advertisment
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ കണ്‍വെന്‍ഷന്‍ 20ന് തിരുവനന്തപുരത്ത് നടക്കുനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി റെഗുലേഷനെതിരെയുള്ള ചര്‍ച്ചയാണ് കണ്‍വെന്‍ഷന്റെ മുഖ്യ അജണ്ടയെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാകും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. ദക്ഷിണേന്ത്യ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ കേരളത്തിന്റെ ആശങ്ക കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.