യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു. 44 ലക്ഷം രൂപയോളം തട്ടിയെടുത്തു. രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി

യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി. 

New Update
arrest11

കല്‍പ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി. 

Advertisment

പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്‍പ്പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍ അലക്സ് അഗസ്റ്റിന്‍ (25) എന്നിവരെയാണ് ഇഞ്ചി തോട്ടത്തില്‍ ഒളിച്ചു കഴിയവെ പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഒന്‍പത് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.


 2023 ഓഗസ്റ്റ് മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ 4471675 ലക്ഷം രൂപ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി തട്ടിയെടുത്തെന്ന പരാതിയിലാണ്  അറസ്റ്റ്. 


ഈ കേസില്‍ മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യറിനെ(51) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. 


ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയില്‍ മികച്ച ചികിത്സ സൗകര്യം ഒരുക്കി നല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

 

Advertisment