New Update
/sathyam/media/media_files/2025/08/24/1000219505-2025-08-24-15-39-25.webp)
കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ തെറ്റായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ കേസ് കൊടുക്കുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിൻ്റെ മൗനം ആരോപണം ശരിവയ്ക്കുന്നുവെന്നും ഉമ തോമസ് എം എൽ എ. അതുണ്ടാകാത്തതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. രാജി ഒരു നിമിഷം പോലും വൈകരുതെന്നും അവർ ആവശ്യപ്പെട്ടു.
Advertisment
രാഹുല്‍ രാജി വെക്കണം. ഇന്നലെ തന്നെ രാജി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും സ്ത്രീകള്‍ക്കൊപ്പമാണ്. എം എല്‍ എ സ്ഥാനം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുത്. ഉത്തരവാദിത്വത്തോടെ രാജിവച്ചു മാറി നില്‍ക്കണം.
രാഹുലിനെതിരെ തന്നോട് ആരും ഇതുവരെ ആരും പരാതി പറഞ്ഞിരുന്നില്ല. അതേസമയം, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ആണെന്നും ഉമ തോമസ് എം എൽ എ മാധ്യമപ്രവർത്തകരോട് പറഞ്ഞു