Advertisment

കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡും ഇല്ല. ഉണ്ടായിരുന്നത് ഒരു ക്യു മാനേജർ മാത്രം. ഉമ തോമസിന് ഉണ്ടായ അപകടത്തിൽ അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എംപി. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ

New Update
A

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി  എംപി.

Advertisment

കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ലെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. ​


ഗാലറിക്ക് മുൻവശത്തായി മറ്റൊരു സ്റ്റേജ് നിർമ്മിച്ചായിരുന്നു ഉദ്ഘാടന ച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഒരു ക്യു മാനേജർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ചും പരിശോധിക്കണമെന്ന് എംപി പറഞ്ഞു. 


സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുമെന്ന് സംഘാടകരും പ്രതികരിച്ചു. പരിപാടി സംബന്ധിച്ച് പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും അദ്ദേ​ഹം അറിയിച്ചു. 

​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിയിൽ കഴിയുന്ന എംഎൽഎയെ കാണാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശുപത്രിയിലെത്തി. കൂടാതെ മന്ത്രിമാരായ സജി ചെറിയാനും പി രാജീവും വീണ ജോർജും മറ്റ് കോൺ​ഗ്രസ് നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. 

 

 

 

 

 

Advertisment