ജിദ്ദ: കുടുംബസമേതം ഉംറ അനുഷ്ടാനത്തിനെത്തി കർമങ്ങൾക്ക് ശേഷം ത്വായിഫ് സന്ദർശനത്തിലായിരിക്കേ മരണപ്പെട്ട മലയാളിയുടെ മൃതദേഹം അവിടെത്തന്നെ ഖബറടക്കി. മലപ്പുറം, തിരൂരങ്ങാടി, പന്താരങ്ങാടി, പാറപ്പുറം സ്വദേശിയും ഇസ്മായിൽ കുട്ടി ഹാജിയുടെ മകനുമായ പൂവത്തിങ്ങല്‍ മൂലത്തില്‍ യൂസഫ് ഹാജി (68) ആണ് വിടചൊല്ലിയത്.
ഭാര്യ: സഫിയ ഇല്ല്യാന്‍. മക്കള്‍: ഇസ്മായില്‍, ബദറുന്നിസ, ഷറഫുന്നിസ, അനസ്, ജമാതാക്കള്‍: സജീറ കോനാരി, ഹബീബ് റഹ്‌മാന്‍ ചീരന്‍കുളങ്ങര, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയില്‍, നജ ഫാത്തിമ തറയില്‍. സഹോദരന്മാര്‍: മുഹമ്മദ് ഹാജി, അവറാന്‍ കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, ഹസ്സന്‍ ഹാജി, അബ്ദു റസാക്ക് ഹാജി.
മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ത്വായിഫ് ഇബ്നു അബ്ബാസ് മസ്‌ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
ഭാര്യക്കും മകള്‍ക്കുമൊപ്പം ഉംറ നിര്‍വഹിച്ച ശേഷം ഞായറാഴ്ച സമീപത്തുള്ള ചരിത്രപ്രധാനമായ ത്വായിഫ് സന്ദർശിക്കവേ അവിടുത്തെ മസ്‌ജിദ് അബ്ബാസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.
മരണാന്തര ചടങ്ങുകൾക്ക് സ്ഥലത്തെ സന്നദ്ധ പ്രവർത്തകർ പരേതൻ ഉൾപ്പെടുന്ന ഗ്രൂപ്പ് അധികൃതർ എന്നിവർ നേതൃത്വം നൽകി.