Advertisment

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യു. എന്‍ റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്.

New Update
UN-Report-on-Gender-violance

യുഎസ്എ: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2023ല്‍ പ്രതിദിനം പങ്കാളിയാലോ അടുത്ത ബന്ധുവാലോ കൊല്ലപ്പെട്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ശരാശരി 140 ആണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.

Advertisment

എല്ലായിടത്തും സ്ത്രീകളും പെണ്‍കുട്ടികളും ആക്രമണത്തിന് വിധേയരാകുന്നു, ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീടാണെന്നാണ് യുഎന്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

2023 ല്‍ ഏകദേശം 51,100 സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മരണത്തിന് ഉത്തരവാദികള്‍ പങ്കാളിയോ കുടുംബാംഗമോ ആണ്. 2022 - ലാകട്ടെ 48,000 സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മരണത്തിന് ഉത്തരവാദികള്‍ ഇവരായിരുന്നു.

ആഫ്രിക്കയിലാണ് കുടുംബാംഗങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 2023ല്‍ 21,700 പേരാണ് ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നത് അടുപ്പമുള്ളവരാലോ പങ്കാളികളാലോ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 വീടിനകത്ത് കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2023-ല്‍ കൊല്ലപ്പെട്ടവര്‍ 80% പുരുഷന്മാരും 20% സ്ത്രീകളുമാണ്. എന്നാല്‍ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും പുറത്താണ്, പുരുഷന്മാരുടെ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്.

Advertisment