/sathyam/media/media_files/YG2cE5y3Fia6WLXFb1f5.jpg)
കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യവും തിരക്ക് നിയന്ത്രണവും വിദഗ്ധ സമിതിയുടേ കീഴിൽ വരണം.
വിദഗ്ധ സമിതി വിവരശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉൾക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണം കണക്കാക്കണമെന്നും കോടതി നിർദേശിച്ചു.
ശബരിമല വിഷയം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി ഇളവ് അനുവദിക്കുകയും ചെയ്തു. ദേവസ്വം മന്ത്രിക്ക് ഏകോപന യോഗം വിളിച്ചുചേർക്കാമെന്നും ഇതിൽ പെരുമാറ്റച്ചട്ട വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
യോഗം ചേരാൻ മന്ത്രിയെ അനുവദിക്കണം. അടിയന്തരമായി ഏകോപനം വേണ്ട ഘട്ടമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും മന്ത്രി വിട്ടുനിൽക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സന്നിധാനത്ത് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നിലവിൽ ഇത് 104 ആണ്. കൂടുതൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കണം. ഓരോ ടോയ്‌ലറ്റ് യൂണിറ്റിലും മേൽനോട്ടത്തിനായി ഒരു ജീവനക്കാരനെ നിർബന്ധമായും നിയോഗിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us