വളം വിപണനമേഖലയിൽ അനുചിത വ്യാപാരതന്ത്രങ്ങൾ, എല്ലാവർഷവും സീസണിൽ നേർവളങ്ങൾക്ക് കൃത്രിമക്ഷാമമുണ്ടാക്കുന്നു, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കാൻ ആവശ്യം

New Update
valam

കൊച്ചി : കേരളത്തിൽ ഇപ്പോൾ എല്ലാ വിളകൾക്കും വളപ്രയോഗം നടത്തേണ്ട സമയമാണ്. എല്ലാവർഷവും ഈ സീസണിൽ നേർവളങ്ങൾക്ക് കൃത്രിമക്ഷാമമുണ്ടാക്കുന്നത് സ്ഥിരം അനുഭവമാണ്.സംസ്ഥാനത്ത് ഈ വർഷം യൂറിയക്കാണ് ദൗർലഭ്യമുണ്ടായിരിക്കുന്നത്.

Advertisment

2 (1)
ചിത്രത്തിൽ ലേഖകനൊപ്പം നിൽക്കുന്നത്   ജോസ്പ്രകാശ് കിടങ്ങൻ (വലതുഭാഗം)

വാഗണുകളിലെത്തുന്ന യൂറിയ വിതരണക്കാരുടെ ഗോഡൗണുക ളിലെത്തുകയും  മുൻകൂറായി പണമടച്ച് ഓർഡർ നൽകിയിരിക്കു ന്ന റീട്ടെയിൽ ഡീലർമാർക്ക് യൂറിയ ലഭിക്കണമെങ്കിൽ ഗുണമേന്മ യില്ലാത്തതും കേരളത്തിൻ്റെ മണ്ണിന് അനുയോജ്യമല്ലാത്തതുമായ മറ്റു വളങ്ങളും കൂടി വാങ്ങിയാലേ യൂറിയ നൽകുകയുള്ളൂ എന്ന നിലപാടാണ് വിതരണക്കാർ സ്വീകരിച്ചിരിക്കുന്നത്.

ജൈവവളങ്ങൾ, മൈക്രോഫുഡ്, ഡി.എ.പി,ദ്രാവക വളങ്ങളായ നാനോ യൂറിയ, നാനോ ഡി.എ.പി എന്നിവ യാണ് യൂറിയയുടെ കൂടെ അടിച്ചേല്പിക്കുന്നത്. ഒറ്റയ്ക്കു പ്രതിഷേധിക്കുന്ന റീട്ടെയിൽ വ്യാപാരികൾക്ക് വിതരണം നിഷേധിക്കുന്ന നയമാണ് മൊത്തവ്യാ പാരികൾ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തി രമായി ഇടപെടുകയും കർഷകരേയും, റീട്ടെയിൽ വ്യാപാരിക ളേയും ഈ ചൂഷണത്തിൽ നിന്നു സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളേ ണ്ടതുമാണ്.

(വിവരങ്ങൾക്കു കടപ്പാട് - പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ   കെ.ജെ.ജോസ്പ്രകാശ് കിടങ്ങൻ )

Advertisment