ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2025/03/11/50HXZEEsfIELNPyQtMCD.jpeg)
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുള്‍ റഷീദ് വാടകയ്‌ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകര്‍ത്തത്.
Advertisment
രണ്ട് പേര്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങള്‍ തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പ്രധാന റോഡിനോട് ചേര്‍ന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവര്‍ പരാതി നല്‍കിയിരുന്നെന്നും സ്ഥലത്തുളളവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.