New Update
/sathyam/media/media_files/2025/04/08/qoxNXZvN9mgUahKhiE5V.jpg)
മുംബൈ: മൗണ്ട് എവറസ്റ്റ് എക്സ്പെഡിഷൻ 2025-ന് തെരഞ്ഞെടുക്കപ്പെട്ട കാഴ്ച വൈകല്യമുള്ള ജീവനക്കാരിക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പോൺസർഷിപ് പ്രഖ്യാപിച്ചു. കാഴ്ചാ വെല്ലുവിളി നേരിടുന്ന യൂണിയൻ ബാങ്ക് ജീവനക്കാരി ചോൻസിൻ ആങ്‌മോയാണ് എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങുന്നത്.
Advertisment
ആങ്‌മോയുടെ എവറസ്റ്റ് യാത്രയെ പിന്തുണയ്ക്കുന്നതിനായി ഡൽഹി സോണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ. മണിമേഖലൈ 56 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ചെക്ക് സമ്മാനിച്ചു.
എ. മണിമേഖലൈ ചോൻസിൻ ആങ്‌മോയുടെ ദൃഢനിശ്ചയത്തെയും അജയ്യമായ മനോഭാവത്തെയും പ്രശംസിക്കുകയും പര്യവേഷണത്തിലെ വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു.
ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവ പ്രകടിപ്പിച്ചുകൊണ്ട്, 2024 ഒക്ടോബറിൽ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് എക്സ്പെഡിഷനിൽ പങ്കെടുത്തതിന് ശേഷം, ചോൻസിൻ ആങ്മോ മൗണ്ട് എവറസ്റ്റ് എക്സ്പെഡിഷൻ 2025-ലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
അഡ്വഞ്ചർ ബിയോണ്ട് ബാരിയർ ഫൗണ്ടേഷൻ എൻജിഒയുടെ ഖാർദുങ് ലാ പാസ് സൈക്ലിംഗ് മത്സരം, 2022 സെപ്റ്റംബറിൽ കാനം പീക്ക് എക്സ്പെഡിഷൻ എന്നിവയുൾപ്പെടെ വിവിധ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആങ്മോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളമായ സിയാച്ചിൻ ഗ്ലേസിയറിലൂടെ സഞ്ചരിച്ച് 15,632 അടി ഉയരത്തിലുള്ള കുമാർ പോസ്റ്റിലെത്തുക എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us