തിരുവനന്തപുരം: തടസങ്ങള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചാല്‍ കെറെയില്‍ പദ്ധതി നടപ്പാക്കാന്‍ തയാറാണെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സര്‍ക്കാരന്റെ നിലപാടെന്നുംമന്ത്രി വ്യക്തമാക്കി.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ പദ്ധതിയില്‍ സാങ്കേതിക- പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചാല്‍ തുടര്‍നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ്- മന്ത്രി പറഞ്ഞു.
റെയില്‍വേ പദ്ധതികളില്‍ കേരള സര്‍ക്കാര്‍ അത്ര സഹകരണം കാണിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കില്‍ സംസ്ഥാനത്ത് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കേന്ദ്രമന്ത്രി നേരത്തെ പറഞ്ഞിരുന്നു.