കാലിക്കറ്റ് സർവകലാശാല വിസി നിയമനം. ഗവർണർക്ക് തിരിച്ചടി. സെർച്ച് കമ്മിറ്റി കൺവീനർ പിൻമാറി

ബാംഗ്ലൂർ ഐഐടിയിലെ പ്രൊഫസറാണ് ഇലുവാതിങ്കൽ ഡി ജമ്മീസ്. നേരത്തെ സർവകലാശാല പ്രതിനിധി എ.സാബുവും പിൻമാറിയിരുന്നു.

New Update
university of calicut

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. സെർച്ച് കമ്മിറ്റി കൺവീനർ പിൻമാറി. ചാൻസലറുടെ പ്രതിനിധിയായ ഡോ.ഇലുവാതിങ്കൽ ഡി ജമ്മീസ് ആണ് പിൻമാറിയത്.

Advertisment

ബാംഗ്ലൂർ ഐഐടിയിലെ പ്രൊഫസറാണ് ഇലുവാതിങ്കൽ ഡി ജമ്മീസ്. നേരത്തെ സർവകലാശാല പ്രതിനിധി എ.സാബുവും പിൻമാറിയിരുന്നു. യുജിസി പ്രതിനിധി മാത്രമാണ് സെർച്ച് കമ്മിറ്റിയിൽ അവശേഷിച്ചിരുന്നത്.


ജമ്മീസ് പിൻമാറിയതിന് പിന്നാലെ പ്രൊഫ. ജി.യു കുൽക്കർണിയെ സെർച്ച് കമ്മിറ്റിയിലെ ചാൻസലറുടെ പ്രതിനിധിയായി നിയമിച്ചു. 


സെർച്ച് കമ്മിറ്റി കൺവീനറായും കുൽക്കർണിയെ തിരഞ്ഞെടുത്തു. ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയിന്റിഫിക് റിസർച്ചിലെ പ്രൊഫസറാണ്.

Advertisment