/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബർ മൂന്നിന് പ്രൊഡക്ഷന്‍ വാറൻഡ് ഹാജരാക്കും. പിടിച്ചടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പരാതികള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മറുപടി. അതേസമയം, അസുഖങ്ങള്‍ ഉണ്ടെന്നും ബെംഗളൂരുവില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നും കോടതിയെ ബോധിപ്പിച്ചു.
അതേസമയം, ജുഡീഷ്യന്‍ കസ്റ്റഡിയില്‍ ആക്കാമെന്ന് എസ് ഐ ടി പറഞ്ഞു. നടപടി ദ്വാരപാലക ശില്പങ്ങളില്‍ നിന്നു സ്വര്‍ണം മോഷ്ടിച്ച കേസില്‍ ആണ്. ഓപ്പണ്‍ കോര്‍ട്ടില്‍ ആണ് കേസ് പരിഗണിച്ചത്.
അതേസമയം, ശബരിമല സ്വർണപ്പാളി മോഷണ കേസില്‍ നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ കേസിൽ നവംബർ മൂന്നിന് അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം കോടതിയില്‍ നേരിട്ട് ഹാജരാക്കുമെന്നും എസ് ഐ ടി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us