New Update
/sathyam/media/media_files/2025/10/04/photos474-2025-10-04-11-38-01.jpg)
ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി.
Advertisment
ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകും കൂടാതെ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും
. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദിച്ചറിയും.
ഇന്നലെ നൽകിയ മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.