New Update
/sathyam/media/media_files/2025/10/04/gold-plste-2025-10-04-15-00-13.jpg)
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Advertisment
അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയാണ് ഇ മെയില്‍ അയച്ചത്. 2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്.
ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചു.