കെ റെയിലിനു പകരം സർക്കാർ കരുതിവെച്ചിരിക്കുന്നത് ഡെൽഹി മീററ്റ് സെമി സ്പീഡ് ട്രെയിൻ മാതൃകയോ. അഭ്യൂഹങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം പ്രഖ്യാപനം ഉണ്ടാകാൻ സാധ്യത.

New Update
delhi-to-meerut-ncrtc-train-unveiled-4-1601099230

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍വേ (സില്‍വര്‍ലൈന്‍) നടപ്പാകില്ലെന്ന് ഏറെക്കുറേ ഉറപ്പായി. കെ-റെയില്‍ പദ്ധതിക്കു ബഥല്‍ സംവിധാനം കൊണ്ടു വരാൻ സർക്കാർ ഒരുങ്ങുന്നു എന്ന സൂചന്നകൾ പുറത്തു വന്നിരുന്നു.
ഇത് ഡെൽഹി മീററ്റ് സെമി സ്പീഡ് ട്രെയിൻ മാതൃകയാണെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ സജീവമാണ്.

Advertisment

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ടു കാര്യമില്ലെന്നാണ് തോന്നുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമായ ഒന്നായിരുന്നു കെ-റെയില്‍. ഇതിനുവേണ്ട കേന്ദ്രാനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയില്ല. രാഷ്ട്രീയ നിലപാടുകള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നത് അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ബഥല്‍ സംവിധാനം മുന്നിക്കണ്ടാണ് ഇത്തരത്തില്‍ ഒരു നയം മാറ്റം നടത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്. നിമയസഭാ തെരഞ്ഞെടുപ്പിന് മുന്‍പു അത്തരം ഒരു പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.  

സർക്കാർ പരിഗണിക്കുന്ന ഡൽഹി - മീററ്റ് സെമി-സ്പീഡ് ട്രെയിൻ സർവീസ് പോലുള്ള പദ്ധതികൾ ഇതിനോടകം ഇന്ത്യയിൽ പലയിടത്തും യാഥാർത്ഥ്യമായിട്ടുണ്ട്. സമാനമായ ഒട്ടേറെ അതിവേഗ റെയിൽ പാതകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ ആസൂത്രണത്തിലുമാണ്. ഇത് കാലത്തിന്റെ ആവശ്യകതയാണ് എന്നാണ് സിപിഎം അനുബന്ധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വരുന്നത്.

മെട്രോ മാതൃകയിലെ റീജ്യണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിന് (ആർആർടിഎസ്)  കേന്ദ്ര നഗരവികസന മന്ത്രാലയമാണ്  അനുമതിനൽകുന്നത്. മെട്രോ ആക്ടിന്റെ കീഴിൽവരുന്ന ആർആർടിഎസ് പദ്ധതികൾക്ക് വേഗത്തിൽ അനുമതിലഭിക്കും.

അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാർ. പദ്ധതിക്കായി പുതിയ ഡിപിആർ തയ്യാറാക്കേണ്ടിവരും. അർധ-അതിവേഗ പദ്ധതിയായി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ ബോർഡിന്റെ അനുമതിയും ആവശ്യമില്ല.

നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു. ആർആർടിഎസിന് റെയിൽവേ ഭൂമി ഒഴിവാക്കിവേണം രൂപരേഖ തയ്യാറാക്കാൻ.

തമിഴ്‌നാട് മൂന്ന് ആർആർടിഎസ് പദ്ധതികൾക്ക് പ്രാഥമികപഠനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വന്തംനിലയ്ക്ക് സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയശേഷം വായ്പയ്ക്കും സാധ്യതയുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോളം സങ്കീർണമല്ല നടപടിക്രമങ്ങൾ.

രാഷ്ട്രീയവും കാലതാമസവും ഇന്ത്യയിൽ എല്ലായിടത്തും അതിവേഗ റെയിൽ പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ, 2050 വരെയുള്ള അതിവേഗ റെയിൽ പദ്ധതികളുടെ ലിസ്റ്റിൽ കേരളം ഇല്ല എന്നത് മലയാളിക്ക് നിരാശാജനകമായ ഒരു അവസ്ഥയാണ്.

രാഷ്ട്രീയപരമായ എതിർപ്പും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽ, കെ റെയിൽ പദ്ധതിക്ക് ആറ് വർഷം മുൻപ് തന്നെ പണി തുടങ്ങാമായിരുന്നു. എങ്കിൽ, ഒരു പക്ഷേ ഇപ്പോൾ അത് പൂർത്തിയാകുകയും മലയാളികൾക്ക് അതിവേഗ യാത്രാസൗകര്യം ലഭ്യമാവുകയും ചെയ്യുമായിരുന്നു എന്നും ഇടതു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുണ്ട്.

Advertisment