അന്ന് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണ്,നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടി, ഗുരുവിനെ ചേർത്ത് നിർത്തി ഷെഫ് പിള്ള

New Update
chef-pillai.jpg.image.845.440.jpg

മലയാളി മനസ്സിൽ രുചി വൈവിധ്യമൊരുക്കിയാളാണ് ഷെഫ് സുരേഷ് പിള്ള. എന്നും മനസും വയറും നിറയ്ക്കാൻ ഷെഫ് പിള്ളയ്ക്ക് സാധിക്കാറുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ താരം തന്നെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഷെഫ് പിള്ള തന്‍റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നും ഷെഫ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisment

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്റെയാശാനെ കണ്ട് കിട്ടി…!! 25 വർഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..! ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യിൽ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ “പാചക ആശാൻ” പദവിയും ഏൽപ്പിച്ചു ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങൾ പതിയെ പറയാം

Advertisment