/sathyam/media/media_files/HdpWpdo7NVUas0WZRhWB.jpg)
ഗാന​ഗന്ധർവന് സമ്മാനവുമായി ആരാധകൻ. കെജെ യേശുദാസിന്റെ 84-ാം പിറന്നാളിന് 84 ചിത്രങ്ങൾ വരച്ച് സ്നേഹമറിയിച്ചിരിക്കുകയാണ് എറണാകുളം ചെറായി സ്വദേശിയായ വിനോദ് ഡിവൈൻ.
യേശുദാസിനോടുള്ള ആരാധനയിൽ പിറന്നതാണ് ഈ ചിത്രങ്ങളത്രയും. കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടിയിരുന്ന സമയത്താണ് വിനോദ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. അങ്ങനെ കൈ അറിയാതെ കാൻവാസിൽ ചിത്രങ്ങൾ രൂപപ്പെട്ടു. അഞ്ച് പത്തായി, പത്ത് ഇരുപതായി..ഒടുവിൽ 84-ൽ എത്തി നിൽക്കുന്നു. പത്ത് രൂപയുടെ പേന ഉപയോ​ഗിച്ചാണ് വരയ്‌ക്കുന്നത്. മറ്റുള്ളവർ അയച്ച് തന്നതും ഇന്റർനെറ്റിൽ പരതിയുമാണ് കാൻവാസിൽ പകർത്തിയതെന്ന് വിനോദ് പറഞ്ഞു.
​ഗാന​ഗന്ധർവനൊപ്പം പ്രവർത്തിച്ചവരുടേത് ഉൾപ്പെടെ 150 ചിത്രങ്ങളാണ് വിനോദ് വരച്ചിട്ടുള്ളത്. ഇന്ന് ആലുവയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചെറായി കരുത്തല ജം​ഗ്ഷനിൽ കഴിഞ്ഞ 32 വർഷമായി സ്റ്റിക്കർ കട നടത്തുകയാണ് വിനോദ് ഡിവൈൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us