/sathyam/media/media_files/2026/01/11/congressmuslimleague-1760820480533-7f5dbc6d-60d7-43a5-ba66-6c8b5fe21030-900x506-2026-01-11-12-09-04.png)
കൊല്ലം : കൊല്ലം ജില്ലയിൽ നിന്ന് ഇക്കുറി പരമാവധി സീറ്റുകളിൽ വിജയം നേടാനാണ് യു.ഡി.എഫ് ശ്രമം. കോൺഗ്രസ് ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ മുസ്ലീം ലീഗ് മത്സരിച്ച പുനലൂർ മണ്ഡലം ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
ലീഗിനെ ക്കാൾ വിജയ സാധ്യത കോൺഗ്രസിനാണെന്ന് പുനലൂരിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു . മണ്ഡലത്തിൽ നിലവിലെ എം.എൽ.എ പി.എസ് സുപാലിനും ഇടത് മുന്നണിക്കും എതിരെ ശക്തമായ ജനവികാരം ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ .
ഈ സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
അതേസമയം സീറ്റ് വെച്ച് മാറൽ , സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം .
ഉഭയ കക്ഷി ചർച്ചകളിൽ സീറ്റ് വെച്ച് മാറുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയ ശേഷമാകും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടക്കുക. വിജയ സാധ്യത കണക്കിലെടുത്തുള്ള തീരുമാനമാകും ഇക്കാര്യത്തിൽ ഉണ്ടാവുക എന്നാണ് നേതാക്കൾ നൽകുന്ന വിവരം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us