/sathyam/media/media_files/2025/11/07/23-2025-11-07-09-09-46.jpg)
തിരുവനന്തപുരം: നടന്‍ കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസമൂഹത്തിലുയരുന്ന ചര്‍ച്ചകളില്‍ പുരോഗമന, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയര്‍ത്തുന്ന കമല്‍ ഹാസന്‍ നമുക്കെല്ലാം വലിയ ഊര്‍ജ്ജവും ആവേശവും പകരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
ബഹുമുഖനായ സര്‍ഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിര്‍മ്മാണ രംഗത്ത് കമല്‍ ഹാസന്‍ തിളങ്ങാത്ത മേഖലകള്‍ ഇല്ല.കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്.
ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്‌നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ നേരുന്നു. വൈവിധ്യമാര്‍ന്ന നൈസര്‍ഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ മുഖ്യമന്ത്രി ആശംസിച്ചു.
'പ്രിയ സുഹൃത്തും ഇന്ത്യന്‍ സിനിമയിലെ അതികായന്മാരില്‍ ഒരാളുമായ കമല്‍ ഹാസന് ജന്മദിനാശംസകള്‍. ബഹുമുഖനായ സര്‍ഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിര്‍മ്മാണ രംഗത്ത് കമല്‍ ഹാസന്‍ തിളങ്ങാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം.
മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം. പൊതുസമൂഹത്തിലുയരുന്ന ചര്‍ച്ചകളില്‍ പുരോഗമന, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയര്‍ത്തുന്ന കമല്‍ ഹാസന്‍ നമുക്കെല്ലാം വലിയ ഊര്‍ജ്ജവും ആവേശവും പകരുന്നു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്.
ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്‌നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ നേരുന്നു. വൈവിധ്യമാര്‍ന്ന നൈസര്‍ഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.' മുഖ്യമന്ത്രി ഫെയ്ബുക്കില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us