സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം, ഫ്‌ളാറ്റിലെ ലഹരിഉപയോഗം സമീർ താഹിറിന്‍റെ അറിവോടെ

New Update
3-

കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എക്സൈസ് പിടികൂടിയത്.

Advertisment

കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment