/sathyam/media/media_files/2025/12/11/pamba-special-ksrtc-bus-2025-12-11-11-14-28.jpg)
കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കൊണ്ടു പോയി. പല ഡിപ്പോകളിലും ദിർഘദൂര സർവീസുകൾ കുറഞ്ഞു.
രാത്രികാലങ്ങളിൽ കടുത്ത യാത്രാ ദുരിതമെന്നാണ് യാത്രക്കാർ പറയുന്നത്. അയ്യപ്പഭക്തര്‍ക്ക് സുഗമയാത്രയൊരുക്കാന്‍ ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നത് 450 ബസുകളാണ്. ഇതില്‍ 202 ബസുകള്‍ നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വിസിനായി ഉപയോഗിക്കുന്നുണ്ട്. ഓരോ മിനിറ്റിലും മൂന്ന് ബസ് വീതമാണ് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഓടുന്നത്.
ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കുകയും ചെയ്യുന്നു. ലോ ഫ്‌ലോര്‍ എ.സി, ലോ ഫ്‌ലോര്‍ നോണ്‍ എ.സി ബസുകള്‍ ഉള്‍പ്പെടെ പമ്പ സർവീസായി ഓടുന്നുണ്ട്.
നിലയ്ക്കല്‍- പമ്പ സര്‍വിസിനായി 350 വീതം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആര്‍.ടി.സി നിയോഗിച്ചിട്ടുണ്ട്. ഇതെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
മികച്ച ഫിറ്റ്നെസ് ഉള്ള ബസുകളെയാണ് പമ്പ സർവീസിനായി ഉപയോഗിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഡിപ്പോകളിലെ കട്ടപ്പുറത്തിരിക്കുന്ന ബസുകൾ പോലും സാധാരണ സർവീസിനായി ഉപയോഗിക്കുന്നുണ്ട്.
ഇതോടെ ബസുകൾ തകരാറിലായി ട്രിപ്പ് മുടക്കുന്നതും പതിവാണെന്നു യാത്രക്കാർ പറയുന്നു. ദീർഘ ദൂര യാത്രക്കാർക്ക് ആശ്രയം സ്വിഫ്റ്റ് ബസുകളാണ്. എന്നാൽ, റിസർവ് ചെയ്യാതെ യാത്രയ്ക്ക് എത്തുന്നവരാണ് വലയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us