പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണില്‍ പൊടിയിടാന്‍ പറയുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.