Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ, വിവാദങ്ങൾക്കില്ല- മന്ത്രി സജി ചെറിയാൻ

New Update
saji cheriyan-3

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ ആണെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയിലിരിക്കുന്ന കാര്യത്തെക്കുറിച്ച് അധികം ഒന്നും പറയില്ല. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. പരാതിക്കാർക്ക് എല്ലായ്പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

 

 

Advertisment