മാങ്കൂട്ടത്തിലിന് മാനസിക പ്രശ്‌നമോ. രാഹുലിനെതിരെ വന്ന മൂന്ന് പരാതിയിലും അതിജീവിതമാർ ആരോപിച്ചത് ക്രൂര ബലാൽസംഗം. കൂട്ടിയുണ്ടാകണമെന്ന ആവശ്യം മുന്നോട്ട് വെക്കൽ. ഗർഭിണിയാണെന്ന് ഇര ഉറപ്പ് പറഞ്ഞാൽ ഭീഷണിയും പരിഹാസവും. മൂന്നാം പരാതിയിൽ പണം തട്ടിയെന്നും ആരോപണം.

New Update
rahul

തിരുവനന്തപുരം : പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് പെരുമാറ്റ വൈകല്യമടക്കമുള്ള മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന സംശയം ദൃഡപ്പെടുന്നു. രാഹുലിനെതിരെ വന്ന മൂന്ന് പരാതിയിലും ക്രൂര ബലാൽസംഗം നടന്നുവെന്നാണ് ഇരകൾ രേഖപ്പെടുത്തുന്നത്.

Advertisment

ഇരകൾക്ക് പരസ്പരം അറിയാനുള്ള യാതൊരു സാഹചര്യവും ഈ കേസിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ രാഹുലിനെതിരായ പരാതിയിൽ സമാന കുറ്റങ്ങൾ ആരോപിക്കാനുള്ള സാധ്യതയുമില്ല. നിലവിൽ വന്നിട്ടുള്ള മൂന്ന് പരാതികളിലും സമാനമായ കുറ്റകൃത്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയാണെന്ന് മനസിലാക്കേണ്ടി വരുമെങ്കിലും മൂന്ന് കേസിലും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചിട്ടില്ല. അവിവാഹിതനായ രാഹുൽ വിവാഹ വാഗ്ദാനം നൽകിയാണ് ഇരകളെ പീഡനത്തിന് വിധേയമാക്കിയിട്ടുള്ളത്.

ഗർഭം ധരിച്ചാൽ വിവാഹത്തിന് വീട്ടുകാർ എളുപ്പത്തിൽ സമ്മതിക്കുമെന്ന കാര്യം ഇരകളെ പറഞ്ഞ് ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് ഇവരെ സമ്മതിപ്പിക്കുന്നത്. എന്നാൽ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനായി എത്തുന്നവരെ ക്രൂരമായി ബലാൽസംഗം ചെയ്യുന്നതാണ് രാഹുലിന്റെ രീതിയെന്നതാണ് മൂന്ന് പരാതികളിൽ നിന്നും വെളിപ്പെട്ടുവരുന്നത്. ശാരീരികമായി ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പരാതികളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ഇതിനിടെ മൂന്നാമത് പൊലീസിന് ലഭിച്ച പരാതിയിൽ ഇരയായ യുവതിയിൽ നിന്നും പണം തട്ടിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മൂന്ന് പരാതികൾക്ക് പുറമേ ഇനിയും പരാതി വന്നാൽ രാഹുലിന്റെ നില കൂടുതൽ ഗുരുതരമാവും.

പരാതികൾ നൽകാതിരിക്കാൻ ഇരകൾക്കെതിരെ ഭീഷണി ഉയർത്തുന്നതും രാഹുലിന്റെ രീതിയായി വ്യാഖ്യാനിക്കപ്പെടുന്നു. ചില രപത്യേക മാനസിക അവസ്ഥകളുള്ള ആളുകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ രീതിയിലാണ് രാഹുൽ ഇക്കാര്യങ്ങൾ ആവർത്തിച്ചിരിക്കുന്നതെന്നും അനുമാനിക്കപ്പെടുന്നു

Advertisment