സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24

New Update
election

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനി രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഈ സമയം സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാം.

Advertisment

സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശ പത്രിക പരി ശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. നാമനിര്‍ദേശ പത്രിക പരിശോധനയ്ക്കായി നിശ്ച യിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍ സ്ഥാനാര്‍ഥിക്ക് 21 പ്പിക്കുന്ന ദിവസം വയസ് പൂര്‍ത്തിയാ യിരിക്കണം.

വെള്ളി പകല്‍ മുന്ന് വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദേശ പത്രികകളും ഓരോന്നായി സു ക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടു ണ്ടെങ്കില്‍ അവയെല്ലാം ഒരുമി ച്ചെടുത്തായിരിക്കും സൂക്ഷ്മപ രിശോധന ചെയ്യുക. സ്വീകരിക്ക പ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേ ണിങ് ഓഫീസര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി 24 ആണ്. അന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയാകും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

Advertisment