/sathyam/media/media_files/2025/06/25/indian-railway-untitledtrmpuss-2025-06-25-15-33-26.jpg)
കോട്ടയം: റെയില്‍വേ ട്രാക്കിലേക്കു വാഹനങ്ങള്‍ കയറി അപകടങ്ങള്‍ ഉണ്ടാകുന്നു. സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി റെയില്‍വേ. റെയില്‍വേ ട്രാക്കില്‍ കാര്‍ ഓടിച്ചു, ട്രാക്കിലൂടെ ഓടിച്ച ഓട്ടോറക്ഷയില്‍ ട്രെയിന്‍ ഇടിച്ചു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതോടെയാണ് റെയില്‍വേ ശക്തമായ നഷപടിക്കു ഒരുക്കുന്നത്. അപകട സാധ്യതയുള്ള മേഖലകളില്‍ തടസ്സങ്ങള്‍ വെക്കാനാണ് ആര്‍പിഎഫ് തീരുമാനം. ഇത്തരം സ്ഥലം സ്ഥലങ്ങള്‍ കണ്ടെത്തും.
2025 ഡിസംബര്‍ 23ന് വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഓട്ടോ ട്രാക്കില്‍ മറിഞ്ഞ ഉടനെ മദ്യപിച്ചിരുന്ന ഡ്രൈവര്‍ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഒരു മണിക്കൂറിലേറെ ഇതിനാല്‍ തടസപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയ ഓട്ടോ ട്രാക്കിലേക്ക് വീഴുകയും അതേസമയം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us