ജനാധിപത്യത്തിന്റെ ജിഹ്വയാണ്‌ മാധ്യമങ്ങളെന്ന് ഡോ.സി വി ആനന്ദ ബോസ് ; മാധ്യമപ്രവർത്തനത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്നും ഗവർണ്ണർ

New Update
VNKP6622-01

കൊച്ചി: ജനാധിപത്യത്തിന്റെ ജിഹ്വയാണ്‌ മാധ്യമങ്ങളെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ്. സമൂഹത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങൾ. എന്നാൽ മാധ്യമപ്രവർത്തനത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

എറണാകുളം പ്രസ്‌ക്ലബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പ്രഥമ പി എൻ പ്രസന്നകുമാർ സ്മാരക മാധ്യമ  അവാർഡ് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. സത്യം എപ്പോഴും ശരിയായി പടരുമെങ്കിലും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ശിഖിരങ്ങൾ പോലെ ഏത് ദിശയിലേക്കും പടരും.

ഇതുപോലെയാണ് വർത്തമാനകാലത്ത്  വാർത്തകളുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രവചനാത്മകമായ മാധ്യമപ്രവർത്തനമാണ് ഇപ്പോഴത്തേതെന്ന് തോമസ് ജേക്കബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. 
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി എൻ പ്രസന്നകുമാർ സ്മാരക പ്രഭാഷണം നടത്തി.

 എറണാകുളം പ്രസ്‌ക്ലബ് പ്രസിഡൻറ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, എം എൽ എ മാരായ കെ ബാബു, ടി ജെ വിനോദ്, മേയർ അഡ്വ.വി കെ മിനിമോൾ, വേണു രാജാമണി എന്നിവർ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജിൽകുമാർ സ്വാഗതവും പ്രസന്നകുമാർ ഫൌണ്ടേഷൻ അംഗം എൻ ശ്രീകുമാർ നന്ദിയും പറഞ്ഞു.

Advertisment