New Update
/sathyam/media/media_files/2024/10/19/2tQajndvJgb7itDwU7j1.webp)
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതി അജ്മൽ ഹൈകോടതിയിൽ ജാമ്യ ഹർജി നൽകി. സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച ശേഷം ആൾക്കൂട്ടം ആക്രമണ സ്വഭാവത്തോടെ എത്തിയത് കണ്ടാണ് കാർ മുന്നോട്ടെടുത്തതെന്നാണ് ഹർജിയിലെ വാദം. ഹർജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് വിശദീകരണം തേടി.
Advertisment
ആനൂർക്കാവിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മജിസ്ട്രേറ്റ് കോടതിയും കൊല്ലം സെഷൻസ് കോടതിയും ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സെപ്റ്റംബർ 16 മുതൽ അജ്മൽ ജയിലിലാണ്.
സ്‌കൂട്ടര്‍ യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.