കെ മുരളീധരനെ പരിഗണിക്കാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ഷാഫി പറമ്പിലും വിഡി സതീശനുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡിസിസി ഒന്നടങ്കം പ്രമേയം പാസാക്കി അയച്ചിട്ടും മുരളീധരനെ പരിഗണിക്കാതെ രാഹുലിനെ പരിഗണിച്ചതിനു പിന്നിൽ കോൺഗ്രസിൽ വിവാദമുണ്ട്.
കോൺഗ്രസിന്റെ അകത്ത് ശക്തമായ രീതിയിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും നിലനിൽക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് പാലക്കാട് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.