ഭാരതാംബ - കേരള സർവകലാശാല വിവാദങ്ങള്‍ക്കിടെ ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രി, രാജ്ഭവനില്‍ കൂടിക്കാഴ്ച

New Update
9DAOQtHfOjvBimcorhpADgi3l7zjdRLbqGMk9JkN

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്.വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച.സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും.

Advertisment

സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന.

സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉടക്കിടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ തള്ളിയതിന് പിന്നാലെ താൽക്കാലിക വിസിമാരുടെ പുതിയ പട്ടിക സർക്കാർ നൽകിയിരുന്നു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപോ, അതിനുശേഷമോ, വി.സി മാരുടെ നിയമനം ഗവർണർ നടത്തിയേക്കും.സർവകലാശാലകളിൽ സ്ഥിരം വി സി മാരെ നിയമിക്കുന്നതും ചർച്ചയാകാനാണ് സാധ്യത.

Advertisment