Advertisment

അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാ, ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ- ഹരീഷ് പേരടി

New Update
gg-2024-09-27T083625.472

പി വി അന്‍വറിനെ പ്രശംസിച്ച് നടന്‍‌ ഹരീഷ് പേരടി രം​ഗത്ത്. അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാണെന്നും സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെന്നും .ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റിയെന്നും ഹരീഷ് പറയുന്നു.

Advertisment

ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന് കാരണവരുടെ ആട്ടും തുപ്പും കേട്ട് ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ. അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെയെന്നും പേരാടി കുറിച്ചു.

ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്

ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ…അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ…അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ…

അവസാനം സത്യം പറയേണ്ടിവരല്ലോ…ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് …ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം..

Advertisment