സങ്കേതിക തകരാർ, കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു

New Update
air india express-3

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്.

വൈകീട്ട് 6 മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സങ്കേതിക പ്രശ്നമാണെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന വിശദീകരണം.

Advertisment
Advertisment