Advertisment

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം, രാജിവെച്ച് പുറത്തു പോകണം- സന്ദീപ് വാര്യർ

New Update
K-Surendran-Sandeep-Varrier

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. 

Advertisment

നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജിവെക്കുകയാണ് വേണ്ടത് സന്നദ്ധതയല്ല അറിയിക്കേണ്ടതെന്നും
 അദ്ദേഹം പറഞ്ഞു.

 

Advertisment