Advertisment

തിരഞ്ഞെടുപ്പ് ജയത്തിനിടയിലും പരോക്ഷ പരാമർശത്തിൽ വെട്ടിലായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പരോക്ഷ വിമർശനത്തിൽ എതിർപ്പുമായി സമസ്തയും. ഒടുവിൽ വിശദികരിച്ച് തലയൂരാനുള്ള ശ്രമത്തിൽ പിഎംഎ സലാം

New Update
pma-salam-jifri

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായി പരോക്ഷ പരാമർശം നടത്തിയെന്ന ആരോപണത്തിൻ്റെ നിഴലിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എന്നാൽ താൻ ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ആണ് എന്നും മറ്റുള്ള ആരോപണം ജിഫ്രി മുത്തുക്കോയ തങ്ങളെ ആക്ഷേപിക്കാൻ ആണെന്നും പി എം എ സലാം വിശദീകരിച്ചു.

Advertisment

പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ വെച്ച് നടത്തിയ ആഘോഷത്തിനിടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം  നടത്തിയ പരാമർശമാണ് വിവാദമായത്.


പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു സലാമിൻ്റെ പരാമർശം.


പരാമർശത്തിന് പിന്നാലെ സലാമിനെതിരെ  പ്രസ്താവനയുമായി  സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന.  ഇതോടെയാണ് ഇക്കാര്യത്തിൽ  പിഎംഎ സലാം വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നത്.

താൻ ജിഫ്രി മുത്തുക്കോയ തങ്ങളെ  ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ്  പി എം എ സലാം വ്യക്തമാക്കിയത്. സരി നെ അനുഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് തന്‍റെ പ്രസ്താവന എന്നും മറിച്ചുള്ള വാദം ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിക്കാൻ ചിലർ ആസൂത്രിതമായി നടപ്പാക്കുന്നതാണെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.


ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരെ മുമ്പും സലാം നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സലാം നടത്തിയ പ്രസ്താവനകളും പരോക്ഷ പരാമർശങ്ങളും സമസ്ത നേതാക്കൾക്ക് നേരെയാണെന്ന് ധ്വനി ഉയരാൻ കാരണം


 

Advertisment